
നെടുമ്പാശ്ശേരി- എയർ കാർഗോ ഫോറം ഇന്ത്യ (എ.സി.എഫ്.ഐ) കേരള ചാപ്റ്ററിന് കൊച്ചിയിൽ തുടക്കമായി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് മുഖ്യാതിഥിയായിരുന്നു. എയർ കാർഗോ, ഏവിയേഷൻ വ്യവസായ പ്രതിനിധികൾ, എ.സി.എഫ്.ഐ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, വിവിധ ട്രേഡ് അസോസിയേഷൻ എന്നിവയിൽനിന്നായി നൂറിലധികം പേർ പങ്കെടുത്തു.
സിയാലിലെ കാർഗോ വിഭാഗം മേധാവി മനോജ് പി. ജോസഫിനെ കേരള ചാപ്റ്റർ ചെയർമാനായി തെരഞ്ഞെടുത്തു. കേരളമുൾപ്പെടുന്ന മേഖലയിലെ എയർ കാർഗോ വ്യാപാരം വർധിപ്പിക്കുക, ബന്ധപ്പെട്ട വിഷയങ്ങളിൽ അധികാരികളുമായി സംവദിച്ച് മാറ്റങ്ങൾ കൊണ്ട് വരിക, പരിശീലന പരിപാടികളും വർക്ക് ഷോപ്പുകളും സംഘടിപ്പിച്ച് വിഷയനൈപുണ്യം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന് ഇവർ കൂട്ടായി പ്രവർത്തിക്കും. കൂടാതെ കേരളത്തിലും ദേശീയ തലത്തിലും എയർ കാർഗോ ലോജിസ്റ്റിക്സ് മേഖലയെ നയിക്കാൻ സഹ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങളും വ്യാപൃതമാക്കും.
കേരള ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യം എ.സി.എഫ്.ഐ ദേശീയ നേതൃത്വവുമായി ചേർന്ന് എയർ കാർഗോ വ്യവസായത്തെ മികച്ച ആഗോള എയർ കാർഗോ വ്യവസ്ഥയ്ക്ക് തുല്യമാക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതാണ്. എയർ കാർഗോ വിതരണ ശൃംഖലയുടെ നവീകരണം വിവിധ സംഘടനകളുടെ നിർണായക ലക്ഷ്യമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനും , കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി അവർ നൂതന സാങ്കേതികവിദ്യകളിലും ഡിജിറ്റൈസേഷൻ പദ്ധതികൾക്കും പ്രാധാന്യം നൽകി വരുന്നു. എയർ കാർഗോ വിതരണ ശൃംഖല നവീകരിക്കുന്നതിന്റെ ഒരു പ്രധാന ഘടകം ഡാറ്റാ അനലിറ്റിക്സ്, പ്രെഡക്റ്റീവ് മോഡലിംഗ് ടൂളുകൾ എന്നിവ സ്വീകരിക്കലാണ്. കൃത്യതയാർന്ന ഡാറ്റ വിശകലനവും, പാറ്റേണുകളും ട്രെൻഡുകളും തിരിച്ചറിയുന്നതും വഴി ഈ വിതരണ ശൃംഖല മികച്ച രീതിയിൽ ഒപ്റ്റിമൈസ് ചെയ്യപ്പെടാൻ സഹായിക്കുന്നു. കൂടാതെ, ആധുനികവൽക്കരണത്തിൽ ഓട്ടോമേഷന്റെ നിർണായക സ്വാധീനത്താൽ പിശകുകൾ കുറയ്ക്കുകയും പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ഷിപ്പ്മെന്റുകളുടെ തത്സമയ ട്രാക്കിംഗും നിരീക്ഷണവും കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കുകയും ചെയ്യുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ എസ്. സുഹാസ് പറഞ്ഞു.
എ.സി.എഫ്.ഐ പ്രസിഡന്റും സ്കൈവേസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ യശ്പാൽ ശർമ്മ, എ.സി.എഫ്.ഐ വൈസ് പ്രസിഡന്റും കാർഗോ & ലോജിസ്റ്റിക്സ് ജി.എം.ആർ ഗ്രൂപ്പ് സി.ഇ.ഒ യുമായ സഞ്ജീവ് എഡ്വേർഡ്, ഇവന്റ് മാനേജ്മെന്റ് ടാസ്ക് പില്ലർ ചെയർമാനും എയർ െ്രെഫറ്റ് & ഫാർമ, ഡബ്ളിയു ഐ ഇസ്ഡ് െ്രെഫറ്റ് ഗ്ലോബൽ ഹെഡ് സതീഷ് ലക്കരാജു, സെലിബി ദൽഹി കാർഗോ ടെർമിനൽ മാനേജ്മെന്റ് െ്രെപവറ്റ് ലിമിറ്റഡ് സി.ഇ.ഒ & എ.സി.എഫ്.ഐ ഗവേണിംഗ് ബോർഡ് അംഗവുമായ കാമേഷ് പെരി എന്നിവർക്കൊപ്പം മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]