ജമ്മു : ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ലഷ്കർ-ഇ-തൊയ്ബ ഗ്രൂപ്പിലെ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ആരംഭിച്ചു.
ഏറ്റുമുട്ടലിന് പിന്നാലെ ലോക്കൽ പോലീസ് ഉദ്യോഗസ്ഥരും ഇന്ത്യൻ സൈന്യവും അടങ്ങുന്ന സുരക്ഷാ സേന പ്രദേശം വളഞ്ഞു, നിലവിൽ ജില്ലയിലെ തുലി മേഖലയിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.