
ഈ പരിപാടിയിലൂടെ ഗ്രാമീണ ഗവേഷകർക്ക് വിദഗ്ദ്ധരുമായി ബന്ധപ്പെടാനും സഹകരിക്കാനും പരിശ്രമങ്ങൾക്ക് അംഗീകാരം നേടാനും അവസരം ലഭിക്കും.
തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണ ഗവേഷകർക്ക് തങ്ങളുടെ നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കാൻ അവസരമൊരുക്കി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ. നവംബർ 17 -18 തീയതികളിലായി തൃശൂർ പീച്ചിയിലുള്ള കേരള വന ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടത്തുന്ന ഗ്രാമീണ ഗവേഷകസംഗമത്തിൽ പങ്കെടുത്തു ഗ്രാമീണ മേഖലയിൽ മുന്നേറ്റത്തിന് ഉതകുന്ന കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കാനാണ് അവസരമൊരുക്കിയിട്ടുള്ളത്.
ഈ പരിപാടിയിലൂടെ ഗ്രാമീണ ഗവേഷകർക്ക് വിദഗ്ദ്ധരുമായി ബന്ധപ്പെടാനും സഹകരിക്കാനും പരിശ്രമങ്ങൾക്ക് അംഗീകാരം നേടാനും അവസരം ലഭിക്കുമെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://kscste.kerala.gov.in/rural-innovators-meet/ അപേക്ഷകൾ ലഭിക്കാനുള്ള അവസാന തീയതി : 25-09-2023.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]