റിയാദ്: കലാ-സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഓണം ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ, കായിക മത്സരങ്ങളും അരങ്ങേറി. പരമ്പരാഗതരീതിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഒരുക്കി വിളമ്പിയ ഓണസദ്യ ഒരുമയുടെയും സ്നേഹത്തിൻറെയും സമത്വത്തിൻറെയും സന്ദേശമുണർത്തി. ഓണാഘോഷത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക ചടങ്ങ് വിശിഷ്ട അഥിതി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും ഉപദേശക സമിതിയംഗം ഡൊമിനിക് സാവിയോ നന്ദിയും പറഞ്ഞു. ഇന്ത്യൻ എംബസിയിലെയും സിംഗപ്പൂർ എംബസിയിലെയും വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ സിംഗപ്പൂർ എംബസി സെക്രട്ടറി മൈക്കൾ ലിം, ശിഹാബ് കൊട്ടുകാട്, ഡോ. ആനി ലിബു, വിൻറർടൈം കമ്പനി ഡയറക്ടർ വർഗീസ് കെ. ജോസഫ് എന്നിവർ ഓണസന്ദേശം നൽകി. ചടങ്ങിൽ മുൻ പ്രസിഡൻറുമാരായ അലി ആലുവ, സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, സ്പോൺസർ സനു മാവേലിക്കര എന്നിവർ സംബന്ധിച്ചു.
ചെണ്ടമേളം, പുലിക്കളി, തിരുവാതിര എന്നിവയുടെ അകമ്പടിയോടെയാണ് അംബാസഡറിനെ പരിപാടിയിലേക്ക് സ്വീകരിച്ചത്.
വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. പരിപാടിക്ക് അവതാരകൻ സജിൻ നിഷാൻ, കോഓഡിനേറ്റർ ഷൈജു പച്ച, ട്രഷറർ സിജോ മാവേലിക്കര, പ്രോഗ്രാം കൺവീനർ ഫൈസൽ കൊച്ചു, വൈസ് പ്രസിഡൻറ് നബീൽ ഷാ മഞ്ചേരി, ജോയിൻറ് സെക്രട്ടറി ഷമീർ കല്ലിങ്ങൽ, അഷ്റഫ് അപ്പകാട്ടിൽ, അനസ്, അൻവർ സാദത്, അൻവർ, ജംഷാദ്, സുൽഫി കൊച്ചു, പ്രദീപ്, നസിർ, സോണി, ജോണി, ലുബൈബ്, ഉമർ, എൽദോ, ഷൈജു നിലംബൂർ, സനു, മഹേഷ്, കിച്ചു, നൗഷാദ് പള്ളത്, ഫൈസൽ, കബീർ പട്ടാമ്പി, റിസ്വാൻ, ഷാഫി നിലംബൂർ, സനൂപ്, ജംഷീദ്, സുദീപ്, തംബുരു, സാജിത് ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.
(ഫോട്ടോ: റിയാദ് ടാക്കീസ് ഓണാഘോഷം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു, ആഘോഷത്തിലെ ചെണ്ടമേളം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]