മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോ.. രാജ്യത്തിന്റെ പേര്മാറ്റ വിവാദത്തിൽ പ്രതികരിച്ച് ഹരീഷ് പേരടി
‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ… എന്ന് നടൻ ഹരീഷ് പേരടി. രാജ്യത്തിന്റെ പേര്മാറ്റ വിവാദത്തിൽ ഫേസ്ബുക്കിലൂടെയാണ് പ്രതികരണവുമായി നടൻ എത്തിയത്.
നാഷണൽ അവാർഡ് നേടിയ നടന്മാർ ജാതിമത ഭേദമന്യേ പേരിനുമുന്നിൽ ഭരത് എന്ന് ചേർത്തിരുന്നു അവർ സംഘികളാകുമോ എന്ന് നടൻ ചോദിക്കുന്നു. ബോംബെയ്ക്ക് മുംബയും മദ്രാസിന് ചെന്നൈയുമാകാമെങ്കിൽ ഇന്ത്യക്ക് ഭാരതമാകാൻ പാടില്ലത്രെ എന്ന് പറഞ്ഞ നടൻ ഭാരതം ഒട്ടും മോശപ്പെട്ട പേരല്ലെന്നും അത് ഇന്ത്യക്കാരായ ഓരോരുത്തർക്കും വേരുകൾക്ക് കൂടുതൽ ബലം നൽകുമെന്നും വ്യക്തമാക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..
ഭരത് അവാർഡ് നിർത്തിയതിനുശേഷവും നാഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ…
വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..
ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..???
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]