ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ വിജിലൻസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരാണ് കേസിലെ പ്രതികൾ. വിജിലൻസ് എസ്.പി സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുന്നത്.
കഴിഞ്ഞ വർഷത്തെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുറത്തുനിന്നും നെയ്യ് സംഭരിക്കുന്നതിനായി 2024-ൽ ദേവസ്വം ബോർഡ് ഔദ്യോഗികമായി തീരുമാനമെടുക്കുകയും തുടർന്ന് ഇതിനായി ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ പ്രക്രിയയിൽ ആറ് പ്രമുഖ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
എന്നാൽ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പെട്ടെന്ന് ടെൻഡർ റദ്ദാക്കുകയും, തുടർന്ന് നെയ്യ് വിതരണത്തിനുള്ള കരാർ മിൽമയ്ക്ക് (Milma) നൽകുകയുമായിരുന്നു. ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട
ഈ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വിജിലൻസ് അന്വേഷണവും കേസ് രജിസ്ട്രേഷനും നടന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

