
തിരുവനന്തപുരം∙
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും
(മെഡിസെപ്) രണ്ടാം ഘട്ടത്തിനു മന്ത്രിസഭായോഗം അനുമതി നല്കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽനിന്ന് 5 ലക്ഷമായി ഉയർത്തും.
41 സ്പെഷാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പായ്ക്കേജിൽ ഉൾപ്പെടുത്തും. പോളിസി കാലയളവു നിലവിലുള്ള 3 വര്‍ഷത്തില്‍നിന്ന് 2 വർഷമാക്കി.
രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനവ് ഉണ്ടാകും.
മെഡിസെപ് ഒന്നാം ഘട്ടത്തിൽ കറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സകൾ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും.
കാൽമുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും. പദ്ധതിയില്‍ 10 ഇന ഗുരുതര / അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വയ്ക്കണം.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (പ്രതിദിനം 5000 രൂപ). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.
സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിനു തത്വത്തിൽ അംഗീകാരം നൽകി. മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിങ് നടപടികളിൽ പങ്കെടുപ്പിക്കും.
നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.
തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറപ്പി എന്നിവയ്ക്ക് ഇൻഷുറൻസ് പോർട്ടലിൽ വൺ ടൈം റജിസ്ട്രേഷൻ അനുവദിക്കും.
ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും. പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.
ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ ക്യൂആർ കോഡ് സംവിധാനം ഉൾപ്പെടുത്തും.
കരാറിൽനിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള എസ്ഒപി ഇൻഷുറൻസ് കമ്പനി തയാറാക്കണം. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍
സ്വാതന്ത്യ ദിനാഘോഷം; മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിക്കും.
ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍. കൊല്ലം – വി.
ശിവൻകുട്ടി പത്തനംതിട്ട – വീണാ ജോർജ്ജ് ആലപ്പുഴ – സജി ചെറിയാൻ കോട്ടയം – ജെ.
ചിഞ്ചുറാണി ഇടുക്കി – റോഷി അഗസ്റ്റിൻ എറണാകുളം – പി. രാജീവ് തൃശൂർ – ആർ.
ബിന്ദു പാലക്കാട് – എം.ബി. രാജേഷ് മലപ്പുറം – കെ.
രാജൻ കോഴിക്കോട് – എ.കെ. ശശീന്ദ്രൻ വയനാട് – ഒ.ആർ.
കേളു
കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് – കെ. കൃഷ്ണൻകുട്ടി
പുനര്‍നിയമനം
സംസ്ഥാന ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെംബറായി അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിച്ചുവരവെ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു വിരമിച്ച പ്രഫ.
മിനി സുകുമാറിന് ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെംബറായി പുനര്‍നിയമനം നല്‍കും.
തസ്തിക
എറണാകുളം നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കംപ്യൂട്ടർ സയൻസ് ബാച്ചിൽ മൂന്ന് എച്ച്എസ്എസ്ടി തസ്തികകളും രണ്ട് എച്ച്എസ്എസ്ടി (ജൂനിയർ) തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും പുതുതായി സൃഷ്ടിക്കും. ഒരു എച്ച്എസ്എസ്ടി-ജൂനിയർ (ഇംഗ്ലിഷ്) തസ്തിക എച്ച്എസ്എസ്ടി (ഇംഗ്ലിഷ്) തസ്തികയായി ഉയർത്തും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് വിഭാഗം സെക്ഷൻ ഓഫിസിൽ നിലനിൽക്കുന്ന അധിക ജോലിഭാരം പരിഗണിച്ച്, രണ്ട് എഞ്ചിനീയറിങ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കും.
ഇളവ് അനുവദിക്കും
നഗരസഭകള്‍, നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിർമാര്‍ജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങള്‍ക്കു ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളില്‍ ഇളവ് അനുവദിക്കും. സബ്സിഡി മാർഗരേഖയിലെ ഭൂമി വാങ്ങുന്നതും ഭവന നിർമാണത്തിനു ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട
കാര്യങ്ങളിലുമാണ് ഇളവ് അനുവദിക്കുക.
ഭവന നിർമാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട കെട്ടിട
നിർമാണ ചട്ടങ്ങൾ പാലിച്ചു ഭവന നിർമാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പു വരുത്തേണ്ടതാണെന്ന നിബന്ധനയോടെ ഭവന നിർമാണത്തിനു ധനസഹായം നൽകുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി 3 സെന്റിൽനിന്ന് 2 സെന്റായി കുറയ്ക്കും. വീട് നിർമാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിനു നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി 2 ലക്ഷം രൂപ കൂടി നല്‍കും. വീടോ ഭൂമിയോ കിട്ടുന്നവര്‍ 12 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ല.
ശമ്പള സ്കെയില്‍
ഗവണ്മെന്റ് ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കുന്നതിനു മുമ്പ് പ്ലെയിസ്ഡ് പ്രിന്‍സിപ്പല്‍മാരായി ജോലി ചെയ്തിരുന്ന 18 പേര്‍ക്ക് കൂടി ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പല്‍ തസ്തികയുടെ ശമ്പള സ്കെയില്‍ അനുവദിക്കും.
2006 ജനുവരി 06 മുതല്‍ പ്രബല്യമുണ്ടാകും.
തുടർച്ചാനുമതി
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫിസുകളിലെയും തൃശൂർ ജില്ലയിലെ തൃശൂർ (എൽഎ) യൂണിറ്റ് നമ്പര്‍ 1 സ്പെഷല്‍ തസഹസില്‍ദാരുടെ കാര്യാലയത്തിലെയും 29 തസ്തികകൾ ഉള്‍പ്പെടെ 203 താൽകാലിക തസ്തികകളും ഇടുക്കി ജില്ലയിലെ പീരുമേട് ഭൂമി പതിവ് ഓഫിസിലെ 19 താൽകാലിക തസ്തികകളും ഉൾപ്പെടെ ആകെ 222 താൽകാലിക തസ്തികകൾക്കു വ്യവസ്ഥകൾക്കു വിധേയമായി ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി.
ഇടുക്കി ജില്ലയിലെ പീരുമേട് പ്രത്യേക ഭൂമി പതിവ് ഓഫിസിലെ 19 തസ്തികകളിൽ ഡപ്യൂട്ടി തഹസിൽദാർ – 1, സീനിയർ ക്ലർക്ക് / എസ്വിഒ ജൂനിയർ ക്ലർക്ക് / വിഎ തസ്തികകളിൽ നടത്തേണ്ടത്. 2, ടൈപ്പിസ്റ്റ് – 1, പ്യൂൺ – 1 എന്നീ 8 താല്കാലിക ജോലിക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത്. പീരുമേട് ഭൂമി പതിവ് ഓഫിസ് ഒഴികെ മറ്റ് ഓഫിസുകളിൽ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനങ്ങൾ അനുവദിക്കില്ല. ഭൂമി പതിവ് ഓഫിസുകളുടെ പ്രവർത്തന പുരോഗതി കൃത്യമായ ഇടവേളകളിൽ ലാൻഡ് റവന്യൂ കമ്മിഷണർ അവലോകനം ചെയ്തു സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ ത്വരിതപ്പെടുത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]