
ന്യൂയോർക്: അമേരിക്കയിൽ ഭൂചലനം. ന്യൂ ജേഴ്സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ന്യൂ ജേഴ്സി നഗരത്തിലാകെയും ന്യൂയോർക് നഗരത്തിലും അനുഭവപ്പെട്ടു. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം മാൻഹാട്ടനിൽ നിന്ന് 20 മൈൽ അകലെയാണെന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം എന്തെങ്കിലും നാശനഷ്ടം സംഭവിച്ചതായി വിവരമില്ല. ആളപായവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയിൽ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട
ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും അതിന് മുൻപ് ജൂലൈ 22 നും ന്യൂ ജേഴ്സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്സിൽ ഭൂചലനം ഉണ്ടായിരുന്നു.
ജൂലൈ 22 ലെ ഭൂചലനം റിക്ടർ സ്കെയിലിൽ 2 ഉം പിന്നീടുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ റിക്ടർ സ്കെയിലിൽ 2 മുതൽ 4.8 വരെ തീവ്രത രേഖപ്പെടുത്തിയ 11 ഭൂചലനങ്ങൾ ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]