

ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങുന്നില്ല ; വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും മർദ്ദനം ; യുവതി പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ ; ഒടുവിൽ അറസ്റ്റും
സ്വന്തം ലേഖകൻ
കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്.
പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]