

അഞ്ച് ദിവസം മുൻപ് ജോലിക്കെത്തിയ യുവാവ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ: അഞ്ച് ദിവസം മുൻപ് ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം മരിച്ച നിലയിൽ. വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ബംഗാൾ സ്വദേശിയായ സമയ ഹസ്ദ (25) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്.
ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ റ്റി, എസ് ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ ചോദ്യം ചെയ്യൽ നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അഞ്ച് ദിവസം മുൻപ് ഇവിടെ ജോലിക്ക് എത്തിയ ഹസ്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ധരടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]