വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം
തൃശൂര്‍: വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കല്‍ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകളും ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് ആക്രമികള്‍ അകത്ത് കടന്നത്.
പുതുക്കാട് വടക്കേ തൊറവ് പട്ടത്ത്വീട്ടില്‍ അശോകന്റെ മകള്‍ അനഘ (25) ഒരാഴ്ചമുമ്പാണ് മരിച്ചത്. ഒന്നരമാസംമുന്പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ അനഘയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്ത പുളിക്കല്‍ ആനന്ദ് കൃഷ്ണ, അമ്മ ബിന്ദു തിലകന് എന്നിവരുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
ഇതിനിടെയാണ് ഇവരുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അനഘയുടെ സഹോദരന് അഖില്‍ ഉള്‍പ്പെടെ നാലാളുടെ പേരില്‍ കേസെടുത്തതായി പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ് കുമാര്‍ പറഞ്ഞു.
വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം വീട്ടുകാര്‍ വിവാഹനിശ്ചയവും നടത്തിയിരുന്നു. ഇതിനുശേഷം യുവാവ് ബന്ധമൊഴിയാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതിയുടെ വീട്ടുകാര്‍ പുതുക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അനഘയും ആനന്ദും ആറുമാസംമുമ്പാണ് നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹം ചെയ്തത്. ഇതറിയാതെ വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം നടത്തി. എന്നാല്‍, വിവാഹനിശ്ചയത്തെത്തുടര്‍ന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് അനഘയെ നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. അനഘയുടെ ആത്മഹത്യശ്രമത്തിനു പിന്നാലെ കുടുംബം ആനന്ദിന്റെ പേരില്‍ പരാതി നല്കി. ഇതിനുശേഷമാണ് രജിസ്റ്റര്‍ വിവാഹം നടന്ന വിവരം അനഘയുടെ വീട്ടുകാര്‍ അറിയുന്നത്. ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ്കുമാര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]