
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ചോദ്യം ചെയ്ത് തേജസ്വി യാദവ്; വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ന∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തിരഞ്ഞെടുപ്പ്കമ്മീഷന്റെ നീക്കത്തിനെതിരെ ആർജെഡി ചെയർമാൻ . സുപ്രീംകോടതിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹർജി ഫയൽ ചെയ്തത്. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് വോട്ടർമാരുടെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്ഐആർ) നടപ്പിലാക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് യോഗ്യരല്ലാത്ത വോട്ടർമാരെ ഒഴിവാക്കുന്നതിനായി എസ്ഐആർ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ജൂൺ 24 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ജൂലൈ 25 ഓടെ എട്ട് കോടി വോട്ടർമാരെ ഉൾപ്പെടുത്തുക എന്നതാണ് റിവിഷനിലുടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയാണ് ആർജെഡി അടക്കമുള്ള പ്രതിപക്ഷ പാർട്ടികള് രംഗത്തെത്തിയിരിക്കുന്നത്.
2003ൽ രാജ്യമെമ്പാടും വോട്ടർപട്ടികയിലെ പരിഷ്കരണം നടത്തിയിരുന്നെന്നും ബിഹാറിൽ മാത്രം വീണ്ടും അത് എന്തിന് നടത്തുന്നുവെന്നും നിയമസഭാ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവ് ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിട്ടുണ്ട്. ദലിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടവകാശം കവർന്നെടുക്കാനുള്ള ബിജെപി-ആർഎസ്എസ് ഗൂഢാലോചനയാണ് നീക്കത്തിനു പിന്നിലെന്ന് ഖാർഗെ ആരോപിച്ചു.
അതേസമയം ബിഹാറിലെ വോട്ടർ പട്ടികയിൽ പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളിൽ മാറ്റമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. റിവിഷൻ പ്രക്രിയ താഴെത്തട്ടിൽ സുഗമമായി നടക്കുന്നുണ്ടെന്നായിരുന്നു ഞായറാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ കമ്മീഷൻ അറിയിച്ചത്.