
വീണയെ വിമർശിച്ച സിപിഎം നേതാക്കൾക്കെതിരെ നടപടി; ആറന്മുളയിൽ എൽഡിഎഫ് വിശദീകരണ യോഗം ചേരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കോട്ടയം അപകടത്തിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാൻ സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം നൽകി.
ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ എന്നിവരാണ് വിമർശിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ മന്ത്രിയുടെ നിയോജക മണ്ഡലമായ ആറന്മുളയിൽ വ്യാഴാഴ്ച എൽഡിഎഫ് വിശദീകരണ യോഗം ചേരും. എല്ലാ പഞ്ചായത്തുകളിലും റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കാനും ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമായി.