
മുംബൈ: യുകെ ട്രാവൽ വ്ലോഗറുടെ പ്രശംസ നേടിയ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയുടെ അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ചാര്‍ലീ. @burnessietravels എന്ന ഹാൻഡിലിൽ ആണ് സെമി-ഹൈ-സ്പീഡ് ട്രെയിനിലെ തന്റെ 8 മണിക്കൂർ യാത്രയെ കുറിച്ചുള്ള അനുഭവം ചാര്‍ലി പങ്കുവച്ചത്.
‘ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിൽ ഒന്ന്” എന്ന് വിശേഷിപ്പിച്ചായിരുന്നു ചാര്ലീയുടെ വ്ലോഗ്. വിശദമായ പോസ്റ്റിൽ, ട്രെയിനിന്റെ ശുചിത്വം, സൗകര്യങ്ങൾ, ഓൺബോർഡ് സേവനങ്ങൾ എന്നിവയും അവര്‍ എടുത്തുപറഞ്ഞു. യുകെക്കാരിയുടെ പ്രതികരണത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ആവേശമുയരുകയാണ്.
“മുംബൈയിൽ നിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിൽ ഒന്ന്!’ മഡ്ഗാവിലേക്കുള്ള ഈ 8 മണിക്കൂർ യാത്രയ്ക്കായി താൻ ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റിനായി തിരയുകയായിരുന്നു, ഇന്ത്യൻ നിലവാരം അനുസരിച്ച് ഇതിന് 31.57 പൗണ്ട് വില കൂടുതലായിരുന്നു, പക്ഷേ ഞാൻ യാത്ര ചെയ്ത മറ്റ് ട്രെയിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം!” എന്നുമായിരുന്നു അവരുടെ വാക്കുകൾ.
തന്റെ ടിക്കറ്റിനൊപ്പം ലഭിച്ച സൗകര്യങ്ങളും ചാർലീയെ പ്രത്യേകം ആകർഷിച്ചു. ‘പ്രഭാതഭക്ഷണം, കാപ്പി, പത്രങ്ങൾ, ഒരു റോസ് എന്നിവ അതിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു ട്രെയിനിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതലാണിതെന്നും ഇതാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അവർ കുറിച്ചു. കാഴ്ചകൾ കാണാൻ സീറ്റുകൾ കറങ്ങാം, ഗ്രൂപ്പ് സീറ്റിംഗിൽ ലോക്ക് ചെയ്യാം, ഇതെല്ലാം കഴിയുന്നുണ്ട്.
മൺസൂൺ കാലത്താണ് കാഴ്ചകൾ ഏറ്റവും മികച്ചത്, പക്ഷേ ട്രെയിൻ 2 അല്ലെങ്കിൽ 3 മണിക്കൂർ കൂടുതൽ എടുക്കുമായിരിക്കും എന്നും അവര്‍ കുറിച്ചു. ഗോവ യാത്രയ്ക്കായി പ്രശസ്തമായ വിസ്റ്റാഡോം ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്യാമെന്ന് ചാർലീ ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും, മുൻകൂട്ടി ശ്രമിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല. പക്ഷെ ഈ ട്രെയിൻ ഒരു വലിയ ആശ്വാസ സമ്മാനമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]