
‘മുല്ലപ്പെരിയാർ മേൽനോട്ടസമിതി ശുപാർശകൾ നടപ്പാക്കണം; സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കാനാവില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ യുടെ ശുപാർശകൾ നടപ്പാക്കണമെന്ന് കേരളത്തോടും തമിഴ്നാടിനോടും നിർദേശിച്ച് . അണക്കെട്ടിന്റെ അറ്റകുറ്റപ്പണി അടക്കമുള്ള വിഷയങ്ങളിൽ സമിതിയുടെ ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് ചോദിച്ച സുപ്രീംകോടതി കേരളവും തമിഴ്നാടും ശുപാർശകൾ നടപ്പാക്കാൻ തയാറാകണമെന്നും പറഞ്ഞു. മേൽനോട്ട സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ ഇരു സംസ്ഥാനങ്ങളും തയാറാകണമെന്നു സമിതി രൂപീകരണ വേളയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം തുടര്‍ നടപടികളെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അറ്റകുറ്റപ്പണി അടക്കമുള്ള സമിതിയുടെ ശുപാർശകൾ നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ സമിതിയുടെ യോഗത്തിനു ശേഷവും നിർദേശങ്ങൾ ഒന്നും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളെയും സുപ്രീംകോടതി വിമർശിച്ചത്.