
‘2026ല്‍ സിപിഎമ്മിനെ വിജയിപ്പിച്ചാല്‍ 2031ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കും എന്നു ഡീൽ; സ്ത്രീകളുടെ കണ്ണീർ വീഴ്ത്തിയ സർക്കാർ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്പറ്റ∙ ആരു തലകുത്തി നിന്നാലും മൂന്നാം തവണ മുഖ്യമന്ത്രിയാവില്ലെന്ന് കോൺഗ്രസ് നേതാവ് . മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന മാർച്ചിന്റെ ഭാഗമായി വയനാട് കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
‘‘സ്ത്രീകളുടെ കണ്ണീർ വീഴ്ത്തിയ സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ 90 ദിവസമായി സമരം നടത്തിയിട്ടും ഒരു രൂപ പോലും അവര്‍ക്കു വേതനം വര്‍ധിപ്പിച്ചു കൊടുക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ല. സെക്രട്ടേറിയറ്റിനു മുൻപില് വനിതാ പൊലീസ് ഉദ്യോഗാര്‍ഥികളുടെയും കണ്ണീർ വീണു. സ്ത്രീകളുടെ കണ്ണീർ വീണാല്‍ സാമ്രാജ്യങ്ങള്‍ തകരുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. പുരാണവും ചരിത്രവും പരിശോധിച്ചാല്‍ അത് മനസിലാകും. ഇതിനിടെ സ്വന്തം സഖാവായ ശ്രീമതിയുടെ കണ്ണീരും വീണു, അവരെ പുറത്താക്കി.’’ – കെ.മുരളീധരൻ പറഞ്ഞു.
‘‘മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കമ്പനി യാതൊരു സേവനവും നടത്താതെയാണ് സിഎംആര്‍എല്ലില്‍ നിന്നും രണ്ടു കോടി രൂപ വാങ്ങിയത്. എസ്എഫ്ഐഒ അന്വേഷണം നടത്തി ചെയ്യാത്ത സേവനത്തിനു പണം വാങ്ങിയതായുള്ള കണ്ടെത്തല്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. മകള്‍ ഇങ്ങനെയൊരു കേസില്‍ പ്രതിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. കേരളാ ഹൗസില്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഡീലാണ്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഗവര്‍ണറും കെ.വി.തോമസുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇത് അന്തര്‍ധാരയുടെ ഭാഗമാണ്. 2026ല്‍ സിപിഎമ്മിനെ വിജയിപ്പിച്ചാല്‍ 2031ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കും എന്നതാണ് ആ ഡീൽ.’’ – അദ്ദേഹം പറഞ്ഞു.