
പഹൽഗാം ഭീകരാക്രമണം: ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്രം അവഗണിച്ചെന്ന ആരോപണവുമായി ഖർഗെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാഞ്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന്, സംഭവമുണ്ടാകുന്നതിന് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നെന്ന് ഖർഗെ ആരോപിച്ചു. അതനുസരിച്ചാണ് 19ന് നടത്താനിരുന്ന ജമ്മു കശ്മീർ സന്ദർശനം മോദി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായി 26 പേർ കൊല്ലപ്പെട്ടത്.
‘‘ഇത്തരത്തിൽ വിവരം ലഭിച്ചിട്ടും കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. ഇന്റലിജൻസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായില്ലെന്നാണ് മനസ്സിലാകുന്നത്. എന്നാൽ അവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ ഒന്നും ചെയ്യാതിരുന്നത്. കൃത്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല, കൂടുതൽ സേനയെ പഹൽഗാമിൽ നിയോഗിക്കാതിരുന്നതിന്റെയും ഒട്ടേറെപ്പേരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് ’’– ഖർഖെ പറഞ്ഞു. റാഞ്ചിയിൽ സംവിധാൻ ബചാവോ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.