
മുംബൈ: ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ് തലയിലുറപ്പിക്കാന്‍ പ്രസിദ്ധ് കൃഷ്ണ ഇന്നിറങ്ങുന്ന്. നിലവില്‍ 10 മത്സരങ്ങളില്‍ 19 പേരെ പുറത്താക്കിയ ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുണ്ട്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ലീഡുയര്‍ത്തുക ആയിരിക്കും പ്രസിദ്ധിന്റെ ലക്ഷ്യം. 15.37 ശരാശരിയിലാണ് താരം ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. 10 മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജോഷ് ഹേസല്‍വുഡാണ് രണ്ടാമത്.
16 വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് (പഞ്ചാബ് കിംഗ്സ്), നൂര്‍ അഹമ്മദ് (ചെന്നൈ സൂപ്പര്‍ കിംഗ്സ്), ട്രന്റ് ബോള്‍ട്ട് (മുംബൈ ന്ത്യന്‍സ്) എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ബോള്‍ട്ടിനും മുന്നേറാനുള്ള അവസരമുണ്ട്. 15 പേരെ പുറത്താക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുണ്‍ ചക്രവര്‍ത്തിയാണ് ആറാം സ്ഥാനത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രുനാല്‍ പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം, ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്ശന് ഇന്ന് ആര്‍സിബിയുടെ വിരാട് കോലിയെ മറികടക്കാന്‍ സാധിച്ചേക്കും. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള കോലിക്ക് 11 മത്സരങ്ങളില്‍ 505 റണ്‍സാണുള്ളത്. കോലിയേക്കാള്‍ ഒരു റണ്‍ മാത്രം പിറകിലാണ് സായ്. 10 മത്സരങ്ങളില്‍ 504 റണ്‍സ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരു റണ്ണില്‍ കൂടുതല്‍ നേടിയാല്‍ തന്നെ സായിക്ക് കോലിയെ മറികടക്കും. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള മുംബൈയുടെ സൂര്യകുമാര്‍ യാദവിനെ പേടിക്കേണ്ടി വരും. 11 മത്സരങ്ങളില്‍ 475 റണ്‍സുണ്ട് സൂര്യക്ക്.
രാജസ്ഥാന് റോയല്‍സിന്റെ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങളില്‍ 473 റണ്‍സാണ് ജയ്സ്വാളിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്തുള്ള ജോസ് ബട്ലര്ക്കും ആറാമതുള്ള ശുഭ്മാന്‍ ഗില്ലിനും ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമുണ്ട്. 10 മത്സരങ്ങളില്‍ 470 റണ്‍സാണ് ബട്ലര് നേടിയത്. ഇത്രയും മത്സരങ്ങള്‍ കളിച്ച ഗില്ലിന് 465 റണ്‍സുണ്ട്. ഇരുവരും ഇന്ന് മിന്നുന്ന പ്രകടനം പുറത്തെടുത്താല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഇരുവരും മുന്നിലെത്തും.
പഞ്ചാബ് കിംഗ്സിന്റെ പ്രഭ്സിമ്രാന് സിംഗാണ് ഏഴാം സ്ഥാനത്ത്. 11 മത്സരങ്ങില്‍ 437 റണ്‍സ് നേടി പ്രഭ്സിമ്രാന്. നിക്കോളാസ് പുരാന് (410), ശ്രേയസ് അയ്യര്‍ (405), കെ എല്‍ രാഹുല്‍ (381) എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]