
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. വിലക്കുമാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ഗുജറാത്ത് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിടുമ്പോള്‍ വാംഖഡേയില്‍ പ്രതീക്ഷിക്കുന്നത് റണ്‍മഴ. കഴിഞ്ഞമാസം ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 430 റണ്‍സ് പിറന്ന അതേ പിച്ചിലാണ് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുക. 12 റണ്‍സിന് ആര്‍സിബി ജയിച്ചെങ്കിലും ഇതിന് ശേഷം മുംബൈ തോല്‍വി അറിഞ്ഞിട്ടില്ല.
റിയാന്‍ റിക്കിള്‍ട്ടണും രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഉള്‍പ്പടെയുള്ള ബാറ്റര്‍മാരും ജസ്പ്രിത ബുമ്രയം ട്രന്റ് ബോള്‍ട്ടും നയിക്കുന്ന ബൗളിംഗ് നിരയും ഫോമിലേക്ക് എത്തിയതോടെ മുംബൈ പവര്‍ഫുള്‍. സായ് സുദര്‍ശനും ജോസ് ബട്ലറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് റണ്‍സിനെക്കുറിച്ച് ആശങ്ക ഉണ്ടാവില്ല. വിശ്വസ്ത സ്പിന്നര്‍ റാഷിദ് ഖാന്റെ മങ്ങിയ ഫോമാണ് പ്രതിസന്ധി. വിലക്കുമാറി കാഗിസോ റബാഡ തിരിച്ചെത്തുന്നത് ടൈറ്റന്‍സിന് കരുത്താവും. പതിനാല് പോയിന്റ് വീതമാണെങ്കിലും റണ്‍ നിനിരക്കില് മുംബൈ മൂന്നും ഗുജറാത്ത് നാലും സ്ഥാനങ്ങളില്‍.
ഇരുടീമും ഏറ്റുമുട്ടിയത് ആറുതവണ. ഗുജറാത്ത് നാലിലും മുംബൈ രണ്ടിലും ജയിച്ചു. ഇത്തവണ ഗുജറാത്തിന്റെ ഹോംഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ നേരിട്ട 36 റണ്‍സ് തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയാവും മുംബൈ ഇന്ത്യന്‍സ് വാംഖഡേയില്‍ ഇറങ്ങുക. ഇരു ടീമുകളുടേയും സാധ്യതാ ഇലവന് അറിയാം.
മുംബൈ ഇന്ത്യന്‍സ്: റിയാന്‍ റിക്കല്ടണ് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്ബിന് ബോഷ്, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, കര്ണ് ശര്‍മ.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ, ഷാരൂഖ് ഖാന്, റാഷിദ് ഖാന്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്സി/കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]