
കോട്ടയത്ത് ഐടി ജീവനക്കാരൻ ഫ്ലാറ്റിൽനിന്നു വീണ് മരിച്ചനിലയിൽ, ജോലി സമ്മർദമെന്ന് പരാതി; കേസെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽനിന്നു വീണു നിലയിൽ കണ്ടെത്തി. ജോലി സമ്മർദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിലാണ് സംഭവം.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്ലാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അമിത ജോലി സമ്മർദത്തിലായിരുന്നു ജേക്കബെന്നും ബന്ധുക്കൾ പറഞ്ഞു.
പുലർച്ചെ മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ മകനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)