
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് പ്രധാനം. ചില ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
പഴങ്ങൾ, പച്ചക്കറികൾ, നട്സ്, വിത്തുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളിലും ധാന്യങ്ങളിലും പോഷകക്കുറവും നാരുകളുടെ കുറവും ഉണ്ടാകും.
അമിതമായ പഞ്ചസാര ഹൃദയത്തിന് ദോഷം ചെയ്യുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ മധുര പാനീയങ്ങൾ ഒഴിവാക്കുക.
ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക. അമിതമായി ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളിലൊന്നാണ്.
അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഒലിവ് ഓയിൽ, അവാക്കാഡോ, സാൽമൺ മത്സ്യം, അയല പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ അപൂരിത കൊഴുപ്പുകൾ കാണപ്പെടുന്നു.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ, ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]