
നായകളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവരാണ് പലരും. അവയ്ക്ക് ഒരു അപകടമുണ്ടായാൽ ആരും നോക്കിനിൽക്കില്ല. എത്ര റിസ്കെടുത്തിട്ടാണെങ്കിലും അവയെ രക്ഷിക്കാൻ നോക്കും. അതുപോലെ ഒരു സംഭവമാണ് ഫ്ലോറിഡയിലും ഉണ്ടായത്.
കിം സ്പെൻസർ എന്ന യുവതി തന്റെ നായയുമായി ടാമ്പയിൽ രാത്രിയിൽ നടക്കാൻ പോയപ്പോഴാണ് സംഭവം ഉണ്ടായത്. ആറടി നീളമുള്ള ഒരു ചീങ്കണ്ണി നായയെ അക്രമിക്കാനെത്തി. ഒരു തടാകത്തിന് സമീപത്ത് കൂടി നടക്കുകയായിരുന്നു കിമ്മും കോനയെന്ന നായയും. ആ സമയത്തായിരുന്നു അപ്രതീക്ഷിതമായി ചീങ്കണ്ണിയുടെ ആക്രമണം. നായയെയാണ് അത് ആക്രമിച്ചത്. ചീങ്കണ്ണിയുടെ വായയിൽ പെട്ട നായയെ പക്ഷേ കിം രക്ഷിച്ചെടുത്തു.
കോനയെ പെട്ടെന്ന് തന്നെ ചീങ്കണ്ണിയുടെ പിടിയിൽ പെടാതെ രക്ഷപ്പെടുത്താൻ കിം ശ്രമിച്ചെങ്കിലും അത് നായയെ കടിച്ചിരുന്നു. എന്നാൽ, കിം ഒരു നിമിഷം പോലും അമാന്തിച്ച് നിൽക്കാതെ ചീങ്കണ്ണിയുടെ വായ തുറന്ന് തന്റെ നായയെ രക്ഷിച്ചെടുക്കുകയായിരുന്നത്രെ.
ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് താനും തന്റെ പ്രിയപ്പെട്ട നായയും ചീങ്കണ്ണിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത് എന്നാണ് കിം പറയുന്നത്. അത്രയേറെ അപകടകരമായ സാഹചര്യമാണ് അവിട നിലവിലുണ്ടായിരുന്നത് എന്നും അവൾ പറയുന്നു. എന്തായാലും, കോനയും കിമ്മും പരിക്ക് കൂടാതെയാണ് ചീങ്കണ്ണിയിൽ നിന്നും രക്ഷപ്പെട്ടത്. ഈ സംഭവം അവളുടെ നാട്ടുകാരിൽ വലിയ അതിശയമാണ് ഉണ്ടാക്കിയിരിക്കുന്നത്. കിമ്മിന്റെ ധൈര്യം അസാധ്യം തന്നെയെന്ന് പലരും അഭിപ്രായപ്പെട്ടു.
അധ്യാപികയായി ജോലി ചെയ്യുകയാണ് കിം. തനിക്ക് പാമ്പിനെയോ ചീങ്കണ്ണിയേയോ ഒന്നും തന്നെ ഇഷ്ടമല്ല എന്ന് കിം പറയുന്നു. തന്റെ പ്രിയപ്പെട്ട നായയെ രക്ഷിക്കാനായതിൽ സന്തോഷമുണ്ട്. അവളെ താൻ എങ്ങനേയും സംരക്ഷിക്കും. ഈ ഭയത്തിൽ നിന്നും എത്രയും പെട്ടെന്ന് അവൾക്ക് മോചനമുണ്ടാകട്ടെ എന്നും കിം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]