
ആധുനിക വീടുകളിൽ ശ്രദ്ധ നേടുന്ന ഒന്നാണ് ഇന്റീരിയർ ഡിസൈൻ. പല നിറത്തിലും ഡിസൈനുകളിലുമായാണ് ഇന്റീരിയർ വരുന്നത്. വീടിന്റെ അകത്തളങ്ങൾ ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഇന്റീരിയർ ഡിസൈനുകൾ. എന്നാൽ ഈ 6 ഡിസൈനുകളെ വീടിന്റെ ഇന്റീരിയറിന് നൽകാൻ പാടില്ല. അവ ഏതൊക്കെയെന്ന് അറിയാം.
ബ്ലാക്ക് ആൻഡ് വൈറ്റ് കിച്ചൻ
ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വരുന്ന ഡിസൈനുകൾ പൊതുവെ ക്ലാസിക് ലുക്ക് നൽകുന്നവയാണ്. എന്നാൽ അടുക്കള ആയതുകൊണ്ട് തന്നെ പലരും ഈ കോമ്പിനേഷൻ തെരഞ്ഞെടുക്കാറില്ല എന്നുള്ളതാണ് സത്യം. അഴുക്കുകളേയും കറയേയും എടുത്ത് കാണിക്കുന്നത് കൊണ്ട് തന്നെ വെള്ളം നിറം പലരും നൽകാറില്ല. ഇനി കറുത്ത നിറമാണെങ്കിലോ പൊടിപടലങ്ങളേയും പാടുകളേയും എടുത്ത് കാണിക്കുകയും വലിയ സ്ഥലത്തെ ചെറുതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പലരും ഈ കോൺട്രാസ്റ്റ് നിറം നൽകാൻ മടിക്കുന്നു. അടുക്കളക്ക് കോൺട്രാസ്റ്റ് നിറങ്ങൾ കൊടുക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ വെള്ള നിറത്തിന് പകരം ക്രീം അല്ലെങ്കിൽ ലൈറ്റ് ഗ്രേ പോലുള്ള നിറങ്ങളും അതിനൊപ്പം സേജ് ഗ്രീൻ അല്ലെങ്കിൽ ടെറാസോ ഫിനിഷുള്ള ക്ലേയോ നൽകാവുന്നതാണ്. ഇത് നിങ്ങളുടെ അടുക്കളയെ കൂടുതൽ മോഡേൺ ആക്കുന്നു.
ഓപ്പൺ ഷെൽഫ് കിച്ചൻ
അടുക്കളയിലെ ട്രെൻഡിങ് മോഡലാണ് ഓപ്പൺ ഷെൽഫ്. എന്നാൽ എന്നും ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ്സ് തുടങ്ങിയവ ഓപ്പൺ ഷെൽഫിൽ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്ലോസിങ് ഡോർ ഇല്ലാത്തതുകൊണ്ട് തന്നെ പൊടിപടലങ്ങൾ ഉണ്ടാവാൻ സാധ്യയുണ്ട്. അതുകൊണ്ട് തന്നെ അടുക്കളയിൽ അടച്ചുവെക്കാൻ കഴിയുന്ന രീതിയിലുള്ള ക്ലോസ്ഡ് ക്യാബിനട്ടുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇനി അടുക്കളക്ക് ഓപ്പൺ ഷെൽഫ് കൊടുക്കുന്നുവെങ്കിൽ അധിക ഉപയോഗം വരാത്ത കാണാൻ ഭംഗിയുള്ള വസ്തുക്കൾ ഷെൽഫിൽ വെക്കാവുന്നതാണ്.
ബാത്റൂം വാൾപേപ്പർ
മുറികൾക്ക് വാൾപേപ്പർ നൽകി ചുമരുകൾ ഡിസൈൻ ചെയ്യുന്നത് റെട്രോ ട്രെൻഡാണ്. ഇത് മുറിയുടെ മൊത്തത്തിലുള്ള ആംബിയൻസിനെ മാറ്റാൻ സഹായിക്കും. എന്നാൽ ബാത്റൂമിനുള്ളിൽ വാൾപേപ്പർ നൽകി ഡിസൈൻ ചെയ്യുന്നത് ഉചിതമല്ല. എപ്പോഴും ഈർപ്പം ഉണ്ടായിരിക്കുന്ന സ്ഥലമാണ് ബാത്റൂം. അതുകൊണ്ട് തന്നെ ഇത് വാൾപേപ്പർ നൽകി ഡിസൈൻ ചെയ്യുന്നതിന് പരിമിതികളുണ്ടാകും. അതേസമയം ഈർപ്പ സൗഹൃദമായ വാൾപേപ്പറുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ശ്രദ്ധയോടെ മാത്രമേ ഇത് തെരഞ്ഞെടുക്കാൻ പാടുള്ളൂ.
മിറർ വാൾ
മിറർ വാളുകൾ നൽകുന്നത് പഴയ രീതിയാണെങ്കിലും വീടിനൊരു ക്ലാസിക് ലുക്ക് ലഭിക്കണമെങ്കിൽ ഇത്തരം മോഡലുകളെ തന്നെ നമ്മൾ ആശ്രയിക്കേണ്ടി വരും. ചെറിയ മുറിയാണെങ്കിൽ പോലും വലുതായി തോന്നിക്കുന്ന മോഡലാണ് മിറർ വാൾ. എന്നാൽ ഇത് ഉപയോഗിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുറത്ത് നിന്നുമുള്ള വെളിച്ചം ഉള്ളിലേക്ക് കേറുക, വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഇത് അതുകൊണ്ട് തന്നെ ഇത്തരം മോഡലുകൾ തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.
മൊസൈക് ടൈൽ
ഇത്തരം ടൈലുകൾ കാണാൻ ഭംഗിയുള്ളവയാണെങ്കിലും പരിചയസമ്പന്നർ അല്ലാത്തവർക്ക് കൃത്യമായ രീതിയിൽ ടൈലുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. ടൈൽ സ്പെഷ്യലിസ്റ്റുകൾ ഇല്ലാതെ ഇത്തരം പണികൾ ചെയ്യുന്നത് വെല്ലുവിളിയുള്ള കാര്യമാണ്. ശരിയായ രീതിയിൽ ടൈലുകൾ സ്ഥാപിച്ചില്ലെങ്കിൽ കാണാൻ ഭംഗി ഉണ്ടാവില്ല. സ്ക്രബിങ് ഗ്രൗട്ട് ഇഷ്ടമില്ലാത്തവരാണ് നിങ്ങൾ എങ്കിൽ മൊസൈക് ടൈലുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ടൈൽ ചെറുതാകുമ്പോൾ ഗ്രൗട്ട് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇതിന് എപ്പോഴും അറ്റകുറ്റ പണികൾ ആവശ്യമായും വരുന്നു.
അടുക്കളയിൽ ഉപയോഗിക്കുന്ന ടവലിലെ കറ പോകാൻ ഇത്രയും ചെയ്താൽ മതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]