
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മിനിസ്ക്രീൻ താരങ്ങളായ ഡയാന ഹമീദിന്റെയും അമീന്റെയും നിക്കാഹ് കഴിഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ വിവാഹത്തത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡയാനയും അമീനും. ഇരുവരുടെയും സുഹൃത്തും നടിയുമായ ആതിര മാധവിന്റെ വ്ലോഗിലൂടെയാണ് വിശേഷങ്ങൾ പങ്കിട്ടത്.
ഈ വർഷം സെപ്റ്റംബറിലായിരിക്കും തങ്ങളുടെ വിവാഹമെന്നും വിദേശത്തുള്ള തന്റെ സഹോദരൻ ലീവിനു വരുന്നതനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ ക്രമീകരിക്കുകയെന്നും അമീൻ പറഞ്ഞു. നിക്കാഹിനു ക്ഷണിച്ചില്ല എന്ന പരാതിയുള്ളവർ ഒരുപാടുണ്ടെന്നും അവരെയെല്ലാം വിവാഹത്തിന് ക്ഷണിക്കുമെന്നും അമീൻ കൂട്ടിച്ചേർത്തു.
അമീനുമായുള്ള നിക്കാഹിനു മുൻപ് തനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു എന്നും ഡയാന വെളിപ്പെടുത്തി. ”ഏകദേശം രണ്ട് വർഷങ്ങൾക്കു മുൻപായിരുന്നു അത്. ചില അഭിമുഖങ്ങളിൽ വിവാഹം ഉറപ്പിച്ചതാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. എന്നാൽ ആ വിവാഹത്തിൽ നിന്ന് പിന്നീട് പിൻമാറുകയാണ് ഉണ്ടായത്. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞപ്പോൾ പലരും അന്ന് ഞാൻ പറഞ്ഞത് അമീനെപ്പറ്റിയാണോ എന്ന് സ്വാഭാവികമായും സംശയിച്ചു. എന്നാൽ ഞങ്ങളുടേത് പ്രണയവിവാഹമേ അല്ല. ഒരുപാട് നാളായി പരിചയിച്ച്, അടുത്തറിഞ്ഞ്, പിന്നെ അതൊരു വിവാഹത്തിലേക്ക് എത്തുമ്പോൾ ആണല്ലോ അത് പ്രണയവിവാഹം ആകുക. എന്നാൽ ഞങ്ങളുടേത് ഒരു പ്രൊപ്പോസൽ ആയിത്തന്നെ വന്നതാണ്. ആതിരയാണ് ഞങ്ങൾക്കിടയിലെ മാച്ച് മേക്കർ”, ഡയാന പറഞ്ഞു.
ആതിരയാണ് തങ്ങളുടെ വിവാഹത്തിന് മുൻകൈയെടുത്തതെന്നും ഇരുവീട്ടുകാരോടും ആദ്യം സംസാരിച്ചതും അവൾ തന്നെയാണെന്നും വിവാഹശേഷം ഡയാനയും അമീനും വെളിപ്പെടുത്തിയിരുന്നു. ”ഒരു വര്‍ഷം മുൻപാണ് ഞാന്‍ അമീനെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. എന്റെ ബെസ്റ്റ് ഫ്രണ്ടായ ആതിര മാധവ് അമീന് വര്‍ക്ക് ചെയ്യുന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. അങ്ങനെ അവര്‍ സുഹൃത്തുക്കളായി. അവളാണ് എന്നോട് നിനക്ക് അമീനെ കല്യാണം കഴിച്ചുകൂടേ എന്ന് ചോദിച്ചത്. നല്ല പയ്യന്മാരെ കണ്ടാല്‍ എന്നോട് ഇങ്ങനെ ചോദിക്കുന്ന സ്വഭാവം അവൾക്കുണ്ട്. എന്നോട് ചോദിച്ച അതേ ചോദ്യം അവൾ അമീനോടും ചോദിച്ചിരുന്നു”, എന്നും ഡയാന പറഞ്ഞിരുന്നു.
: ‘ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു’: ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]