കോഴിക്കോട്: അക്രമി സംഘം വീട്ടില്‍ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ചു. മുക്കം തോട്ടത്തിന്‍കടവ് കല്‍പുഴായില്‍ പുല്പറമ്പില് പ്രജീഷിനെയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം ആളുകള്‍ അതി ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രി 10.15 ഓടെയാണ് ആക്രമണമുണ്ടായത്. പ്രജീഷ് വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മൃതപ്രായനായ പ്രജീഷിനെ കണ്ടത്. അപ്പോഴേക്കും അക്രമികള്‍ എത്തിയ വാഹനത്തില്‍ കയറി കടന്നുകളഞ്ഞിരുന്നു. തലക്കും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ഇയാളെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ മുക്കം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഷണക്കേസിൽ അറസ്റ്റ്; ഗുണ്ടാലിസ്റ്റിലുള്ള പ്രതികളുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധം, സംഘർഷം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]