കൊച്ചി: എറണാകുളത്ത് വീട്ടിനുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. ചോറ്റാനിക്കര പെനിങ്കൽ പാലസ് സ്ക്വയറിലെ വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്. വിവിധ കവറുകളിലായി അസ്ഥികൂടത്തിന്റെ ഭാഗങ്ങളും വീടിന് അകത്ത് നിന്ന് തലയോട്ടിയുമാണ് കിട്ടിയത്. 14 ഏക്കറോളം വരുന്ന പറമ്പിലാണ് വീട് ഉള്ളത്.
30 വർഷമായി ആൾതാമസമില്ലാത്ത വീടാണ് ഇതെന്നും ആൾതാമസമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പൊലീസ് പറയുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഈ വീട്ടിലെത്തി പരിശോധന നടത്തിയത്. പിന്നാലെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തുകയായിരുന്നു. എന്നാൽ തലയോട്ടിക്കും മറ്റും എത്ര പഴക്കമുണ്ടെന്ന് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. നട്ടെല്ല് അടക്കമുള്ള അസ്ഥികൾ കോർത്ത് ഇട്ട രീതിയിലായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്. വെെറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]