തനിമ ചോരാതെ ശ്രുതിമധുരമായി ശ്രീനന്ദന പാടി. പാട്ട് അവസാനിക്കുന്നതു വരെ നിർത്താതെ താളം പിടിച്ച് അച്ഛനും ഗുരുവുമായ കലാമണ്ഡലം രാജീവൻ നമ്പൂതിരി വേദിക്കരിക്കിൽ നിന്നു. വെള്ളമണൽ എച്ച്.എസ്.എസ് മയ്യനാട് പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ ശ്രീനന്ദന പെൺകുട്ടികളുടെ കഥകളിസംഗീത മത്സരത്തിലേക്ക് അപ്പീലോടെയാണ് എത്തിയത്. നളചരിതം ഒന്നാം ദിവസം ഹംസത്തിന്റെ പദംചൊല്ലി എ ഗ്രേഡോടെയാണ് മടങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് നേടി ഹാട്രിക്ക് അടിച്ചു.
മകളുടെ വിജയത്തിന്റെ സന്തോഷം മാത്രമായിരുന്നില്ല, പോയ കാലത്തെ കലോത്സവ ഓർമ്മകളുമായാണ് മകൾക്കൊപ്പം രാജീവനുമെത്തിയത്.1985 മുതൽ 89 വരെ തുടർച്ചയായി കഥകളിസംഗീതത്തിൽ സ്ഥിരസാന്നിദ്ധ്യമായിരുന്നു രാജീവൻ. കഴിഞ്ഞ നാല്പത്തി മൂന്ന് വർഷമായി കഥകളി രംഗത്ത് സജീവമാണ്. രാജീവൻ മാഷിന്റെ അച്ഛൻ മയ്യനാട് കേശവൻ നമ്പൂതിരിയും കഥകളി ആചാര്യനായിരുന്നു. ഈ വിജയം അച്ഛനുള്ള ഗുരുദക്ഷിണ കൂടിയാണെന്ന് ശ്രീനന്ദന പറയുന്നു.അമ്മ ജീന രാജീവ്.സഹോദരൻ ശ്രീഹരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]