നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മണി മരിച്ചതിൽ പ്രതിഷേധിച്ച് ഡി.എം.കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവമാണ് അറസ്റ്റിൽ കലാശിച്ചത്. ആക്രമണങ്ങൾക്കായി സംഘം ചേരൽ, പി.ഡി.പി.പി ആക്ട് പ്രകാരം പൊതുമുതൽ നശിപ്പിക്കൽ, ഭാരതീയ ന്യായ സംഹിതയിലെ 132-ാം വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ബലപ്രയോഗം, 121-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥർക്ക് നേരെ ബലപ്രയോഗം എന്നിവ പ്രകാരം അൻവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]