മലയാളികൾ നെഞ്ചിലേറ്റിയ സിനിമയിലെ ഗാന ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന സിനിമയിലെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ചില സംഭവങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
‘ഇളം മഞ്ഞിൻ കുളിരുമായി’ എന്ന പാട്ടിന്റെ ചിത്രീകരണ വേളയിലാണ് സംഭവം. വെറും പതിനാറ് ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിത്. ഏഴര ലക്ഷം രൂപയാണ് മുതൽ മുടക്കെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
‘ഈ ചിത്രത്തിൽ മറക്കാനാകാത്ത മറ്റൊരനുഭവം കൂടി എനിക്കുണ്ട്. ഒരമ്മ തന്റെ മകളെയും കൂട്ടി അഭിനയിക്കാൻ അവസരം ചോദിച്ച് എന്റെയടുത്തുവന്നു. എന്റെ ഹോട്ടൽ മുറിയുടെ മുന്നിൽ അമ്മയും പത്ത് പതിനാറ് വയസ് തോന്നിക്കുന്ന പെൺകുട്ടിയും എത്തി. ഗ്രാമത്തിൽ നിന്ന് വന്നെന്ന് തോന്നിക്കുന്ന അമ്മയും മകളും.
മകളെ എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിപ്പിക്കുകയെന്നതായിരുന്നു ആ അമ്മയുടെ ആവശ്യം. കുട്ടി എന്തു ചെയ്യുകയാണെന്ന് ഞാൻ ചോദിച്ചപ്പോൾ, അവൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സാർ എന്തെങ്കിലുമൊരു വേഷം കൊടുക്കണമെന്നും അവർ അഭ്യർത്ഥിച്ചു. അവൾക്ക് അഭിനയത്തിൽ തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. ഇതുകേട്ട ഞാൻ ആ തള്ളയോട് കയർത്തു.
ഈ കുട്ടിയെ നിങ്ങൾ നശിപ്പിക്കാൻ കൊണ്ടുനടക്കുകയാണോ, അതിന്റെ പഠിത്തവും കളഞ്ഞ് ഭാവിയും തുലച്ചാലേ നിങ്ങൾക്ക് സമാധാനമാവുകയുള്ളോ എന്നും ഞാൻ ചോദിച്ചു. അതുകേട്ടപാടെ ആ അമ്മ പൊട്ടിക്കരഞ്ഞു.
സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞ് മകൾ ഭയങ്കര ബഹളമാണ്. മുറിയടച്ച് ഭക്ഷണം കഴിക്കാതിരിക്കുകയാണ്. എന്തെങ്കിലും കടുംകൈ ചെയ്യുമോയെന്ന് ഭയന്ന് അവളുടെ അച്ഛൻ സമ്മതിച്ചതാണെന്ന് ആ അമ്മ പറഞ്ഞു.
സിനിമയിലഭിനയിക്കണമെങ്കിൽ സംവിധായകന്റെയും ക്യാമറാമാന്റെയുമൊക്കെ കൂടെ സഹകരിക്കണമെന്ന് ചിലരൊക്കെ പറയുന്നുണ്ടെന്നും പറഞ്ഞ് ആ അമ്മ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ഇതുകേട്ട എനിക്കും വിഷമമായി. എന്റെ കണ്ണുകളും ഈറനണിഞ്ഞു. മോളേ നീ അച്ഛനും അമ്മയും പറയുന്നത് കേട്ട് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നും അതുകഴിഞ്ഞ് മോൾക്ക് സിനിമയിൽ അഭിനയിക്കാമെന്നും അതിന് ഞാൻ ഉറപ്പുനൽകാമെന്നും സ്നേഹത്തോടെ പറഞ്ഞു. അങ്ങനെ നല്ല വാക്കുകൾ പറഞ്ഞ് അവളെ സമാധാനിപ്പിച്ചപ്പോൾ അവൾ സമ്മതത്തോടെ തലയാട്ടി. എന്നോട് ഒരുപാട് നന്ദി പറഞ്ഞ് ആ അമ്മ അവിടെ നിന്ന് പോയി.
മൂന്നാല് ദിവസം കഴിഞ്ഞ് മോഹൻലാൽ ഷൂട്ടിഗിന് വന്നു. ഒരമ്മയും മോളും ചാൻസ് ചോദിച്ച് അണ്ണന്റെയടുത്ത് വരികയും, അണ്ണൻ അവരെ ഉപദേശിച്ച് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നോയെന്ന് ലാൽ എന്നോട് ചോദിച്ചു. ഈ വിവരം എങ്ങനെ ലാൽ അറിഞ്ഞെന്ന് ചോദിച്ചു. ഞാൻ ഇവിടെ വന്നപ്പോൾ അറിഞ്ഞതാണെന്ന് ലാൽ പറഞ്ഞു. ഇവിടെ നിന്ന് ആരോ അവരെ മറ്റൊരു ഷൂട്ടിംഗ് സ്ഥലത്തുകൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്ങേർ അതൊക്കെ പറയും നിങ്ങൾ കാര്യമാക്കേണ്ട, മോളെ അഭിനയിപ്പിക്കുക തന്നെ ചെയ്യണമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞാണ് അവർ തിരിച്ചുപോയതെന്നാണ് പറയപ്പെടുന്നതെന്ന് മോഹൻലാൽ എന്നോട് പറഞ്ഞു. ഒരു സിനിമയിലും ആ കുട്ടിയെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.’- അദ്ദേഹം പറഞ്ഞു.