ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേും ബംഗളൂരുവിൽ. മൂന്ന് മാസം പ്രായമായ കുഞ്ഞിലാണ് രോഗബാധ കണ്ടെത്തിയത്. നേരത്തെ എട്ട് മാസം പ്രായമായ കുഞ്ഞിലും എച്ച് എം പി വി വൈറസ് കണ്ടെത്തിയിരുന്നു. ഈ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികളുടെയും കുടുംബങ്ങൾ അടുത്തൊന്നും വിദേശ യാത്ര നടത്തിയിട്ടില്ലെന്നാണ് വിവരം.