
.news-body p a {width: auto;float: none;}
ഒട്ടാവ: പേരന്റ്സ് ആൻഡ് ഗ്രാന്റ് പേരന്റ്സ് പ്രോഗ്രാമിലേക്കുള്ള (പി.ജി.പി) അപേക്ഷകൾ സ്വീകരിക്കുന്നത് താത്കാലികമായി നിറുത്തിയെന്ന് കാനഡ. കനേഡിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും അവരുടെ രക്ഷിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിയ്ക്കും സ്ഥിര താമസത്തിനുള്ള സ്പോൺസർഷിപ്പിന് പദ്ധതി വഴി അപേക്ഷിക്കാമായിരുന്നു.
2024ൽ സമർപ്പിച്ച 15,000 സ്പോൺസർഷിപ്പ് അപേക്ഷകളിലേ ഇക്കൊല്ലം തീരുമാനമെടുക്കൂ. രാജ്യത്ത് ദീർഘകാലം കുടുംബാംഗങ്ങളെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന കനേഡിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും അഞ്ച് വർഷ കാലാവധിയുള്ള സൂപ്പർ വിസ സ്പോൺസർ ചെയ്യാനാകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അറിയിച്ചു. 2023ൽ 28,313 പേരാണ് പദ്ധതി വഴി കാനഡയിൽ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടിയേറ്റം കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിദ്യാർത്ഥി വിസയിലടക്കം കാനഡ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിദേശികളുടെ വർക്ക് പെർമിറ്റ്, ടൂറിസ്റ്റ് വിസാ മാനദണ്ഡങ്ങൾ കടുപ്പിക്കുകയും 10 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ നിറുത്തുകയും ചെയ്തിരുന്നു.