
.news-body p a {width: auto;float: none;}
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബസിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. ഇന്നലെ കറാച്ചിയിൽ നിന്ന് തുർബത്തിലേക്ക് പോയ ബസിലായിരുന്നു സ്ഫോടനം. ചാവേർ ആക്രമണമാകാമെന്ന് കരുതുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബഗ്തി തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയാണ്. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യകളിലാണ് കൂടുതൽ ആക്രമണങ്ങൾ. 2024ൽ ഏറ്റുമുട്ടലുകളിൽ 383 സൈനികരും 925 തീവ്രവാദികളും കൊല്ലപ്പെട്ടെന്ന് അധികൃതർ പറയുന്നു. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബി.എൽ.എ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രവിശ്യയ്ക്ക് പുറത്തുള്ളവരെയുമാണ് പ്രധാനമായി ലക്ഷ്യമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]