

വീട്ടിലേക്ക് ഇനി ഉടനില്ല, അടുത്ത വർഷം കാണാം’; കത്തെഴുതി നാടുവിട്ട എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി
സ്വന്തം ലേഖകൻ
കൊച്ചി: കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന്, എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. വൈകീട്ട് ഏഴ് മണിയോടെ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്കാണ് എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്വിൻ എന്നിവരെയാണ് കാണാതായത്. ആദിതാണ് കത്തെഴുതി വച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരിച്ച് വീട്ടിലേക്ക് ഉടൻ വരില്ലെന്നും അടുത്ത കൊല്ലം ജനുവരിയോടെ വരാമെന്നും അച്ഛനും അമ്മയും അന്വേഷിക്കേണ്ടതില്ലെന്നും കത്തിലുണ്ട്. തങ്ങൾ പോയ കാര്യം പൊലീസിനേയും പട്ടാളത്തേയും അറിയിക്കേണ്ടതില്ലെന്നും കത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]