ചെന്നൈ: അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് (എഐപിസി) ചെയർമാൻ പ്രവീൺ ചക്രവർത്തി, തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്യുമായി കൂടിക്കാഴ്ച നടത്തി. വിജയിയുടെ ചെന്നൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
വിജയിയെ പ്രശംസിച്ച് പ്രവീൺ എക്സിൽ കുറിപ്പെഴുതി ദിവസങ്ങൾക്കകമാണ് ഈ കൂടിക്കാഴ്ച. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രവീണിന്റെ ഈ നീക്കം. ഇത് സഖ്യത്തിനുള്ളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന് തമിഴ്നാട് പിസിസി വിലയിരുത്തി.
വിഷയം എഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു. 2023-ൽ ശശി തരൂർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പ്രവീൺ ചക്രവർത്തി എഐപിസി അധ്യക്ഷനായി ചുമതലയേറ്റത്.
കോൺഗ്രസിൻ്റെ ഡാറ്റാ അനാലിസിസ് വിഭാഗത്തിൻ്റെ ചെയർമാൻ കൂടിയായ അദ്ദേഹം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മയിലാടുതുറൈയിൽ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

