
മെല്‍ബണ്‍: പാകിസ്ഥാനെതിരെ ഈ മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ വെള്ളക്കുപ്പായത്തില്‍ നിന്ന് വിരമിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെഡ് ബോള്‍ കരിയര്‍ അവസാനിക്കാന്‍ കാത്തിരിക്കുന്ന വാര്‍ണറെ ഹീറോയുടെ പരിവേഷം നല്കി യാത്രയാക്കേണ്ടതില്ലെന്ന് മുന്‍ ഓസീസ് മിച്ചല്‍ ജോണ്സണ് തുറന്നടിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്മാരില് ഒരാളാണ് വാര്‍ണറെന്നും ജോണ്സണ് പറഞ്ഞു.
സംഭവം വിവാദമാവുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ് ഓസ്ട്രേലിയന്‍ സെലക്റ്ററും മുന്‍ താരവുമായ ജോര്‍ജ് ബെയ്ലി. ജോണ്സണ് പറഞ്ഞത് ശ്രദ്ധിച്ചിരുന്നുവെന്നും എല്ലാം ശരിയാവുമെന്നാാണ് ബെയ്ലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇപ്പോഴത്തെ ശ്രദ്ധ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഞങ്ങളുടെ ഏറ്റവും മികച്ച പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയെന്നുള്ളതാണ്. അതില്‍ വാര്ണറമുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്നതിന് ഓരോ ടെസ്റ്റും നിര്‍ണായകമാണ്. അതിനു കഴിയുമെന്ന് കരുതുന്ന 11 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ താരത്തിനും അതില്‍ റോളുകള്‍ ഉണ്ട്. ഈ ടെസ്റ്റിന് വാര്‍ണര്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്.” ബെയ്ലി വ്യക്തമാക്കി.
വാര്‍ണറുടെ യാത്രയയപ്പ് ടെസ്റ്റിന കുറിച്ച് ജോണ്സണ് പറഞ്ഞതിങ്ങനെയായിരുന്നു. ”നമ്മള് വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ സീരിസിനായി തയ്യാറെടുക്കുകയാണ്. എന്തിനാണ് വാര്‍ണര്‍ക്ക് ഇത്ര ഗംഭീരമായ യാത്രയപ്പ് എന്ന് ആരെങ്കിലും പറഞ്ഞുതരണം. ടെസ്റ്റില്‍ പ്രയാസപ്പെടുന്ന ഓപ്പണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തിയതി പ്രഖ്യാപിക്കണം? ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നല്‍കണം?” എന്നാണ് ജോണ്സണ് ചോദിച്ചത്.
2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വാര്‍ണറുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ജോണ്‍സന്റെ രൂക്ഷ വിമര്‍ശനം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്ട്രേലിയ 12 മാസത്തേക്ക് വിലക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]