
ഉത്തർപ്രദേശിൽ കുടിലിന് തീപിടിച്ച് 3 കുട്ടികൾ വെന്തുമരിച്ചു. ഫിറോസാബാദിലെ ഖാദിത് ഗ്രാമത്തിലാണ് ദാരുണ സംഭവം. കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുടിലിന് തീപിടിച്ചത്.
ദേര ബഞ്ചാര മേഖലയിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കുട്ടികൾ അച്ഛനും അമ്മയ്ക്കുമൊപ്പം കുടിലിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പിതാവ് ഷക്കിൽ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തീപിടിത്തത്തിൽ രണ്ട് കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. സാമ്ന (7), അനീസ് (4), രണ്ട് വയസുകാരി രേഷ്മ എന്നിവരാണ് മരിച്ചത്.
അനീസും രേഷ്മയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിനും ഗുരുതരമായി പൊള്ളലേറ്റു. ഷക്കീൽ ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ മംജാദി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: 3 Children Die As Hut Catches Fire In Uttar Pradesh Village
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]