
മാന്നാർ: ചെന്നിത്തല പുത്തുവിള പടിക്ക് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ പട്ടാപ്പകൽ ജീവനക്കാരിയെ ആക്രമിക്കുകയും സൂപ്പർ മാർക്കറ്റിന് നാശം വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പുത്തൻ കോട്ടക്കകം കോയിക്കൽ പടീറ്റതിൽ ശിവൻകുട്ടി മകൻ പ്രശാന്തി (27)നെ ആണ് മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്.
നവംബർ 29-ന് വൈകിട്ട് മൂന്നു മണിയോടെയാണ് ചെന്നിത്തല പുത്തുവിളപടിയിലുള്ള എൻആർസി സൂപ്പർ മാർക്കറ്റിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ പ്രതി ജീവനക്കാരി എസ് രാജശ്രീയുടെ മുഖത്തടിക്കുകയും മേശവലിപ്പ് തുറന്ന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. മൂക്കിൽ നിന്നും രക്തം വാർന്ന യുവതിയെ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തതായി സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് പറഞ്ഞു.
മറ്റുള്ള ജീവനക്കാർ ഓടിയെത്തിയ പ്പോഴേക്കും ഇയാൾ രക്ഷപെടുകയായിരുന്നു. തുടർന്ന് യുവതിയും സൂപ്പർ മാർക്കറ്റ് ഉടമയും പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാർ പോലിസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Last Updated Dec 4, 2023, 6:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]