പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ വിവാധങ്ങൾക്ക് തിരികൊളുത്തി അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസ്. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മയുടെ നിലപാടുകളിലും പ്രവർത്തനങ്ങളിലും കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തിയാണ് രൂപപ്പെട്ടിരിക്കുന്നത്. വിവാദങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ശ്രീനദേവി കുഞ്ഞമ്മയെ തൽക്കാലം പാർട്ടി പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം.
ഇതുവരെ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
സംഭവത്തിൽ മൗനം തുടരുന്ന സമീപാനമാണ് ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ശ്രീനാദേവിയും യൂട്യൂബർ രാജൻ ജോസഫും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളിലും പ്രശ്നങ്ങളിലും പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് ഔദ്യോഗിക തീരുമാനം.
അതേസമയം, പാർട്ടിയിൽ നിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നിരന്തരം സമൂഹമാധ്യമങ്ങളിൽ മറുപടി നൽകുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുന്ന ശ്രീനദേവി കുഞ്ഞമ്മയുടെ നടപടികൾ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് വലിയ തോതിൽ തലവേദനയായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

