
ഹരിപ്പാട് : അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്നു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. 12-നോട്ടിക്കൽ മൈലിനുളളിൽ തീരത്ത് മത്സ്യബന്ധനം നടത്തരുതെന്ന നിയമം ലംഘിച്ച എറണാകുളം സ്വദേശി ദാസന്റെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ആന്റണി, തോപ്പുംപടി സ്വദേശി സനിലിന്റെ ഉടമസ്ഥതയിലുളള ഫാത്തിമ, മലപ്പുറം സ്വദേശി ഷെരീഫിന്റെ ഫാത്തിമ മോൾ എന്നീ ബോട്ടുകളാണ് പെട്രോളിങിനിടെ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തത്.
ഇവരിൽ നിന്ന് പിഴയീടാക്കുകയും ചെയ്തു. തോട്ടപ്പള്ളി ഫിഷറീസ് അസി. ഡയറക്ടർ സിബി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലു, മറൈൻ എൻഫോഴ്സ്മെന്റ് പോലീസുകാരായ ആദർശ്, അരുൺ, ഹരികുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ എം. ജോർജ്, ജയൻ, സെബാസ്റ്റ്യൻ, പ്രൈസ് മോൻ, സൈലസ്, സുരേഷ്, രമേശൻ എന്നിവരാണ് പെട്രോളിങ്സം ഘത്തിലുണ്ടായിരുന്നത്. അനധികൃത മത്സ്യബന്ധങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
എന്തൊക്കെയാണിവൻ ചെയ്യുന്നത്! കാര്യമായി ഉപയോഗിക്കാൻ ഫിഷറീസ് മന്ത്രാലയം, മുന്നേറ്റത്തിന് ഡ്രോൺ സാങ്കേതികവിദ്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]