
കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ചു; അന്വേഷണമാരംഭിച്ച് പൊലീസ് സ്വന്തം ലേഖിക കാസർകോട് : കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് ആണ് മരിച്ചത്.
അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടത്. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നാല്‍പ്പത് വയസുകാരനായ നിതീഷ് ആണ് മരിച്ചത്.
കുഴിയിലെ വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്.
സമീപത്തെ ബാറിലെ ജീവനക്കാരനാണ് മരിച്ച നിതീഷ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്ബോഴാണ് അത്യാഹിതം.
ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. അബദ്ധത്തില്‍ കുഴിയില്‍ വീണതാണോ അതോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നുള്ള പരിശോധനയിലാണ് പൊലീസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]