ന്യൂഡൽഹി ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക്. ഒക്ടോബർ 8,9 തീയിതകളിലായാകും സ്റ്റാമെറിന്റെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2025 ജൂലായിൽ പ്രധാനമന്ത്രി
യുകെ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ സന്ദർശനം.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾക്കൊള്ളുന്ന 10 വർഷത്തെ സമഗ്ര പദ്ധതിയായ ‘വിഷൻ 2035’ നരേന്ദ്ര മോദിയും സ്റ്റാമെറും തമ്മിൽ ചർച്ച ചെയ്യും. ഒക്ടോബർ 9ന് മുംബൈയിൽ വ്യവസായ-വാണിജ്യ പ്രമുഖരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിനെ സംബന്ധിച്ചും ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തും.
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ കിയ സ്റ്റാമെർ പങ്കെടുക്കും. 2025 ജൂലൈ 24നാണ് ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഇന്ത്യയും യുകെയും ഒപ്പുവച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]