
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചിപ്പോള്‍ സഞ്ജു സാംസണ് ടീമില്‍ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് സിയിലാണ് കേരളം മത്സരിക്കുന്നത്. ഈമാസം 11ന് പഞ്ചാബിനെതിരെയാണ് കേരളം ആദ്യം കളിക്കുക. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് മത്സരം. സച്ചിന് ബേബിയാണ് ടീമിനെ നയിക്കുന്നത്. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടാതെ പോയെന്ന് ചോദിക്കുന്നവരുണ്ട്.
നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് സഞ്ജു. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്. ഞായറാഴ്ച്ച ഗ്വാളിയോറില്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഒമ്പതിന് ദില്ലിയാണ് രണ്ടാം ടി20. മൂന്നാം ടി20 12ന് ഹൈദരാബാദില്‍ നടക്കും. ഈ മൂന്ന് മത്സരങ്ങളും കഴിഞ്ഞിട്ട് സഞ്ജു ടീമിനൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഈ മാസം 18ന് കര്‍ണാടകയ്ക്കെതിരെ കേരളത്തിന് മത്സരമുണ്ട്. കര്‍ണാടകയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. അതില്‍ സഞ്ജു കളിച്ചേക്കും. എന്നാല്‍ ക്യാപ്റ്റനാക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.
സമിത് ദ്രാവിഡ് എവിടെ? ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിപ്പിച്ചില്ല, വരുന്ന ലോകകപ്പ് ടീമിലും ഇടമില്ല! കാരണമറിയാം
കര്‍ണാടക കൂടാതെ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഹരിയാന, ബിഹാര്‍, മധ്യ പ്രദേശ് എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്. അതേസമയം, തമിഴ്നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി കേരള ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ശ്രേയസ് ഗോപാലിനെ ഒഴിവാക്കുകയും ചെയ്തു. സ്പിന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്, വിഷ്ണു വിനോദ് എന്നിവരാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍. അഖില്‍ സ്കറിയ, ഏദന്‍ ആപ്പിള്‍ ടോം, ഷറഫുദ്ദീന് എന്നിവരും ടീമിലില്ല.
കേരള ടീം: സച്ചിന് ബേബി (ക്യാപ്റ്റന്‍), രോഹന് എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്, മുഹമ്മദ് അസറുദ്ദീന് (വിക്കറ്റ് കീപ്പര്‍), സല്മാന് നിസാര്‍, വിശാല്‍ ഗോവിന്ദ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിതീഷ് എം ഡി, ആസിഫ് കെ എം, ഫനൂസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]