
.news-body p a {width: auto;float: none;}
തിരുവനന്തപുരം: പ്രശസ്ത വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു. അന്ത്യം.
വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിൽ എത്തുന്നത്. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ പ്രശസ്തനായി. റേഡിയോ വാർത്താ അവതരണത്തിൽ പുത്തൻ രീതികൾ സൃഷ്ടിച്ച അവതാരകനായിരുന്നു രാമചന്ദ്രൻ. 80കളിലും 90കളിലും രാമചന്ദ്രന്റെ ശബ്ദം കേൾക്കാൻ മലയാളികൾ കാത്തിരിക്കുമായിരുന്നു. കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഗൾഫിലെ ചില എഫ് എം റേഡിയോകളിലും സേവനമനുഷ്ഠിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]