
ഒറ്റാവ: വീട് ഒഴിയാത്തതിനെത്തുടർന്ന് ഇന്ത്യക്കാരന്റെ സാധനങ്ങൾ വലിച്ചുവാരി പുറത്തിട്ട് വീടൊഴിപ്പിച്ച് കാനഡക്കാരനായ വീട്ടുടമ. നേരത്തെ അറിയിച്ച തീയതിയിൽ വീടൊഴിയാത്തതിനെത്തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള 15 സെക്കൻഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സാധനങ്ങൾ വാരിവലിച്ച് വീട്ടുടമ പുറത്തേക്കെറിയുന്നതും ഇത് കണ്ട് നിസ്സഹായനായി ഇന്ത്യക്കാരൻ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. കാനഡയിലെ ബ്രാംപ്ടണിലാണ് സംഭവം.
നിങ്ങൾ പറഞ്ഞ തീയതി ആയിട്ടില്ലല്ലോ, നിങ്ങളെന്തിനാണ് കള്ളം പറയുന്നത്’ എന്ന് ഇന്ത്യക്കാരൻ പറയുന്നതും വീഡിയോയിൽ കാണാം. രണ്ട് പേരും പരസ്പരം ചൂടാകുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്. ചിലർ തമാശ രൂപേണയോടെയുള്ള പ്രതികരണവും വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്.
‘ബ്രാംപ്ടൺ അല്ലെന്ന് ഉറപ്പാണ്. ഒന്റാറിയോയിലെ വാടകക്കാരനെ ഒഴിപ്പിക്കുന്നത് ഭൂവുടമയ്ക്ക് ശരിക്കും ബുദ്ധിമുട്ടാണ്. വാടകക്കാരന് ഭൂവുടമയെ കോടതിയിൽ ഹാജരാക്കാനും അത് പരിഹരിക്കപ്പെടുന്നതുവരെ അടിസ്ഥാനപരമായി വാടക സൗജന്യമായി തുടരാനും കഴിയും, ഇതിന് മാസങ്ങൾ മുതൽ ഏകദേശം 1.5 വർഷം വരെ എടുത്തേക്കാം. വാടകക്കാരൻ ഭൂവുടമയുടെ നിയമങ്ങൾ പാലിക്കാത്തതിന്റെയും അവരെ കുടിയൊഴിപ്പിക്കുന്നതിന്റെയും ഒരു കേസായിരിക്കാം ഇത്’ എന്നാണ് ഒരാൾ കമന്റായി കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘വീട്ടു സാധനങ്ങൾ മാറ്റുന്നത് എളപ്പുമായില്ലേ’ എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ‘ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും ഇത് നാണക്കേടാണ്. ഇന്ത്യക്കാർക്ക് വീട് വാടകയ്ക്ക് നൽകാൻ ഇനി കാനഡക്കാർ മടിക്കും’- എന്നാണ് മറ്റൊരാൾ കുറിച്ചത്. പറഞ്ഞ ദിവസത്തിൽ ഒഴിയാൻ സാധിക്കാത്തതിന് അദ്ദേഹത്തിന് എന്തെങ്കിലും കാരണം കാണുമെന്നാണ് ചിലർ കുറിക്കുന്നത്.