
പാരീസ്: 72കാരിയെ വർഷങ്ങളോളം മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ നിർണായക തീരുമാനവുമായി കോടതി. അതിക്രൂരമായ പീഡനത്തിന്റെ ദൃശ്യങ്ങൾ കോടതിമുറിയിൽ പ്രദർശിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. നേരത്തെ ദൃശ്യങ്ങൾ പൊതുവായി പ്രദർശിപ്പിക്കുന്നതിന് ജഡ്ജ് അനുമതി നൽകിയിരുന്നില്ല. സത്യം വ്യക്തമാകാൻ ദൃശ്യങ്ങൾ പ്രദർശിപ്പിക്കണമെന്നും പ്രായപൂർത്തിയാകാത്തവർ കോടതിമുറിക്ക് പുറത്ത് പോകണമെന്നും വ്യക്തമാക്കിയാണ് കോടതി മുറിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.
പത്ത് വർഷത്തിലേറെയായി നടന്ന പീഡനം പുറത്ത് വന്നതിന് പിന്നാലെ 72കാരി ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. 50ലേറെ പേർക്കെതിരെയാണ് പീഡനക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനാൽ തന്നെ പീഡന ദൃശ്യങ്ങൾക്ക് കേസിൽ നിർണായക പ്രാധാന്യമുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതി തീരുമാനം. വെള്ളിയാഴ്ചയാണ് കോടതി മുൻ തീരുമാനം മാറ്റിയത്. കേസിൽ പരസ്യ വിചാരണ വേണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാല് വർഷം മുൻപ് 72കാരിയുടെ ഭർത്താവിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് വർഷങ്ങളായി ഭാര്യ നേരിട്ടിരുന്ന പീഡനം പുറത്ത് വരുന്നത്.
ഭാര്യയെ 10 വർഷത്തോളം അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം ചെയ്യിപ്പിച്ചു, ഭർത്താവിനെതിരെ വിചാരണ തുടങ്ങി
ഫ്രാൻസിലെ മാസാനിൽ വച്ചായിരുന്നു സ്ത്രീ ആക്രമിക്കപ്പെട്ടത്. അവിഗ്നോൻ പ്രവിശ്യയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നത്. മയക്കുമരുന്നുകളുടെ അമിത പ്രയോഗത്തിൽ തനിക്ക് നേരിട്ട പീഡനത്തേക്കുറിച്ച് തിരിച്ചറിയാതിരുന്ന സ്ത്രീ 2020ലാണ് പൊലീസിൽ പരാതിയുമായി എത്തിയത്. മൂന്ന് മക്കളുടെ സഹായത്തോടെയാണ് സ്ത്രീ പൊലീസ് സഹായം തേടിയത്. ഫ്രാൻസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ്ജ സ്ഥാപനമായ ഇഡിഎഫിലെ ജീവനക്കാരനായിരുന്ന 71കാരനായ ഡൊമിനീക് പെലിക്കോട്ടിനെതിരായ വിചാരണയിലാണ് കോടതിയുടെ നിർണായക തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]