
.news-body p a {width: auto;float: none;}
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. സുരേന്ദ്രൻ ഉൾപ്പടെ എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
‘പ്രതിഭാഗം ഉന്നയിച്ച നിയമപരമായ കാര്യങ്ങൾ കോടതി ശരിവച്ചെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണ് ഇതെന്ന് ഞാൻ മാദ്ധ്യമങ്ങളോട് മുൻപ് പറഞ്ഞിട്ടുളളതാണ്. ഗൂഢാലോചനയിലൂടെയാണ് ഇങ്ങനെ ഒരു കേസുണ്ടാക്കിയത്.എൽഡിഎഫിനുവേണ്ടി മത്സരിച്ച വി വി രമേശ് കൊടുത്ത ഒരു കേസാണിത്. സുന്ദര കൊടുത്ത ഒരു കേസല്ല. പിന്നീട് സുന്ദരയെ വിളിച്ച് കേസിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ എന്നന്നേക്കുമായി അയോഗ്യനാക്കാനും ബിജെപിയെ താറടിച്ച് കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കേസ് ഉണ്ടാക്കിയത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ ഈ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്. കർണാടകയിലെ ഒരു ഉൾപ്രദേശത്ത് സുന്ദരയെ കൊണ്ടുപോയി കളളക്കേസ് ഉണ്ടാക്കുകയായിരുന്നു. ചില മാദ്ധ്യമ പ്രവർത്തകർ ഈ ഗൂഢാലോചനയിൽ പങ്കാളികളായതും ഖേദമുണ്ടാക്കിയതാണ്. ഇപ്പോൾ കോടതിക്ക് ബോദ്ധ്യപ്പെട്ടു. കേരള പൊലീസ് എനിക്കെതിരെ ഒരുപാട് കേസുകളെടുത്തിട്ടുണ്ട്. ഇതിലൂടെ ഞങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ ആർക്കും കഴിയില്ല. സംഘപരിവാർ ബിജെപി നേതാക്കളെ കരിവാരി തേയ്ക്കാനാണ് ശ്രമിക്കുന്നത്’- സുരേന്ദ്രൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചതുൾപ്പെടെയാണ് കേസിൽ ആരോപിക്കപ്പെട്ടിരുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും കേസിൽ പറയുന്നുണ്ട്.