
.news-body p a {width: auto;float: none;}
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണമെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ആകെ 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നാണ് കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണത്തിന്റെ കണക്കുവിവരങ്ങൾ പുറത്തുവന്നത്.
രേഖകൾ പ്രകാരം 1084.76 കിലോ സ്വർണമാണ് ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത്. എസ്ബിഐയുടെ നാല് സ്വർണ നിക്ഷേപ പദ്ധതികളിലായി 869.2 കിലോ സ്വർണമാണ് നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയുടെ കണക്ക് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിര നിക്ഷേപം, സ്വർണ നിക്ഷേപം എന്നിവ വഴി എസ്ബിഐയിൽ നിന്ന് കഴിഞ്ഞ സാമ്പത്തക വർഷം ഏഴ് കോടിയിലേറെ രൂപ പലിശയിനത്തിൽ ദേവസ്വത്തിന് ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ ആറര കോടിയിവേറെ രൂപയാണ് പലിശയായി ലഭിച്ചിരിക്കുന്നത്. നിത്യോപയോഗ വകയിൽ 141.16 കിലോ സ്വർണമാണ് ദേവസ്വത്തിന്റെ കൈവശമുള്ളത്. അതേസമയം, ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുക്കൾ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിലുണ്ട്. അടുത്ത ആഴ്ച ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കും.