
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് ഒലീവ് ഓയില്‍. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്നു. ഒലീവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഹൃദയാരോഗ്യം
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. ഇത് എൽഡിഎൽ അഥവാ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കും. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
2. രക്തസമ്മർദ്ദം കുറയ്ക്കുന്നു
ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും സഹായിക്കും.
3. സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു
ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് സ്ട്രോക്ക് സാധ്യതകളെ കുറയ്ക്കാനും സഹായിക്കുന്നു.
4. ദഹനം മെച്ചപ്പെടുത്തും
ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സ്വാഭാവിക ഉറവിടമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. വണ്ണം കുറയ്ക്കാന്‍
വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
6. തലച്ചോറിന്റെ ആരോഗ്യം
ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
7. ചര്‍മ്മത്തിന്റെ ആരോഗ്യം
ഒലീവ് ഓയിലിലെ ആന്റി ഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിരിക്കുന്നു. ഇതും ചര്‍മ്മത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]