
സൗന്ദര്യമുള്ളൊരു കുഞ്ഞിന് വേണ്ടി മധ്യ പ്രദേശിൽ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം ഇറങ്ങിപ്പോയി യുവതി. ഭർത്താവിന്റെ അനിയൻ കൂടുതൽ സുന്ദരനാണ് എന്നും അതിലൂടെ തനിക്ക് നല്ല സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും എന്നും പറഞ്ഞാണത്രെ യുവതി ഭർത്താവിന്റെ ഇളയസഹോദരനോടൊപ്പം ഇറങ്ങിപ്പോയത്. പോയ ശേഷം ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
ഛത്തർപൂർ ജില്ലയിലാണ് സംഭവം നടന്നത്. അനിയനോടൊപ്പം ഇറങ്ങിപ്പോകുന്നതിന് മുമ്പുതന്നെ അനിയനുമായി ഇഷ്ടത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നു എന്നുമെല്ലാം ഭർത്താവിനോട് യുവതി തുറന്നു പറഞ്ഞിരുന്നു. എന്നാൽ, ഭർത്താവിന്റെ അനിയനൊപ്പം ഓടിപ്പോയതിന് പിന്നാലെ അവൾ ഭർത്താവിനും അയാളുടെ വീട്ടുകാർക്കും ഭീഷണി സന്ദേശങ്ങൾ അയച്ചതായും പറയുന്നു. ആത്മഹത്യ ചെയ്യുമെന്നും ഭർത്താവും വീട്ടുകാരുമാണ് അതിന് കാരണമെന്ന് പറയുമെന്നുമായിരുന്നു ഭീഷണി.
ഒക്ടോബർ രണ്ടിന് യുവതിയുടെ ഭർത്താവും വീട്ടുകാരും യുവതിക്കെതിരെ പരാതി നൽകുകയും ചെയ്തു. തന്റെ ഭാര്യ തന്നെ ഒരിക്കലും സ്നേഹിക്കാത്തതുപോലെയാണ് തന്റെ അനിയന്റെ കൂടെ പോയത്. തന്നോടൊപ്പം ജീവിക്കുമ്പോൾ ഒരിക്കലും അവൾ ഒരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ല എന്നും ഭർത്താവ് പറയുന്നു. ഭാര്യ തന്നോട് തന്റെ അനിയനാണ് തന്നേക്കാൾ കൂടുതൽ സുന്ദരൻ എന്ന് പറയുകപോലും ചെയ്തിട്ടുണ്ട് എന്നും യുവാവ് പറയുന്നു.
10 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ലെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ ഇളയ സഹോദരനാണ് കൂടുതൽ സുന്ദരനെന്നും അവൾക്ക് അവൻ സൗന്ദര്യമുള്ള ഒരു കുഞ്ഞിനെ നൽകിയേക്കാമെന്നും കരുതിയതിനാൽ തന്നിൽ ഒരു കുഞ്ഞുണ്ടാവാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്നും യുവാവ് പറഞ്ഞു. കുഞ്ഞിന് വേണ്ടി താൻ ഒരുപാടാഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യ അതിന് തയ്യാറായിരുന്നില്ല എന്നും യുവാവ് പറയുന്നുണ്ട്.
എന്തായാലും, യുവതിയെ കാണാതായി എന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ് ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]