

മുന്‍സിപ്പല്‍ നിയമനക്കേസ്: ബംഗാള്‍ ഭക്ഷ്യമന്ത്രിയുടെ വീട്ടില്‍ ഇഡി റെയ്ഡ്; തമിഴ്നാട്ടില്‍ ഡിഎംകെ എംപിയുടെ വസതിയിലും പരിശോധന
ചെന്നൈ : മുന്‍ കേന്ദ്ര മന്ത്രിയും ഡിഎംകെ എംപിയും ആയ ജഗത്രാക്ഷന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. വീടിന് പുറമെ ജഗത്രാക്ഷനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ ആദായ നികുതി വകുപ്പിന്റെ 50ല്‍ അധികം ഉദ്യോഗസ്ഥര്‍ ആണ് റെയ്ഡ് നടത്തുന്നത് . ചെന്നൈയിലെ ക്രോംപേട്ട്, പള്ളിക്കരണൈ, രത്തിനമംഗലം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ്.
റെയ്ഡ് നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമീപം 1000ലധികം പൊലീസ് ഉദ്യോഗസ്ഥരുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജഗത്രാക്ഷന്‍ വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കൃത്യമായി നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന എന്നാണ് സൂചന.
പശ്ചിമ ബംഗാള്‍ ഭക്ഷ്യ വിതരണ മന്ത്രി രതിന് ഘോഷിന്റെ വീടുള്‍പ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നുണ്ട് . സംസ്ഥാനത്തെ സിവില്‍ ബോഡിയിലേക്ക് നടത്തിയ നിയമനങ്ങളിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത് എന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്ന് രാവിലെ 6:10ഓടെയാണ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മൈക്കല്‍ നഗറിലുള്ള രതിന് ഘോഷിന്റെ വസതിയില്‍ കേന്ദ്ര അന്വേഷണ സംഘം എത്തയത്. കേസുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അതേസമയം മറ്റേതെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിയുടെയോ നേതാവിന്റെയോ വസതികളിലോ ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ റെയ്ഡ് നടക്കുന്നതായി വിവരം ലഭിച്ചിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് കൂടി ഭാഗമായ ഇന്ത്യ സഖ്യം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തളയ്ക്കാന്‍ കോപ്പുകൂട്ടുന്ന സാഹചര്യത്തിലാണ് ബംഗാളിലെ ഇഡി റെയ്ഡ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പക പോക്കല്‍ രാഷ്ട്രീയം കളിക്കുകയാണ് എന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആവര്‍ത്തിച്ച് പറയുമ്പോഴാണ് ഇത്തരമൊരു റെയ്ഡ് എന്നതും പ്രസക്തമാണ്.
മധ്യംഗ്രാമിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ രതിന് ഘോഷ്, നേരത്തെ മധ്യംഗ്രാം നഗരസഭാംഗം ആയിരുന്നു. 2014 നും 2018 നും ഇടയില്‍ സംസ്ഥാനത്തെ വിവിധ സിവില്‍ ബോഡികളില്‍ 1500 ഓളം പേരെ അനധികൃതമായി റിക്രൂട്ട് ചെയ്തു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]